കുട്ടിക്കാല നൊസ്റ്റുവിലേക്ക് സ്വാഗതം ചെയ്യുന്നു......
തെറ്റിച്ചെടിയുടെ ചുവട്ടിൽ നിന്ന്, അമ്പലവും പൂജാരിയും കളിക്കുന്ന കൂട്ടത്തിൽ, ഓലയും ചിരട്ടയും മിക്സഡ് ആയ ഗണപതി പ്രതിഷ്ഠയുടെ മുന്നില് നിന്ന് കൂട്ടൂസന്റെ മന്ത്രങ്ങൾക്ക് ഒപ്പം പ്രസ്തുര പ്രസ്തുര പ്രജട പ്രജട ഉറക്കെ ചൊല്ലി കൊണ്ട് നിന്നപ്പോ അപ്രത്തെ വീട്ടിലെ അമ്മമ്മ അവരുടെ ചെറുകുട്ടി മുറ്റത്തൂടി പോയതിന് ആരോടെന്നില്ലാതെ വിളിച്ചു കൂവുന്നേ കേട്ടു "ഈ പെണ്ണ് തീണ്ടാരി ആയിട്ട് എന്തിനാപ്പോ കിണറ്റിൽ കരയിൽ പോയെ..... ആ തൊളസി ചെടി എല്ലാം ചവിട്ടി മെതിച്ചു, നാളെ അതെല്ലാം ഉണങ്ങി പോകൊല്ലോ ഭഗോതി, കിണറ്റിലെ വെള്ളം വറ്റിക്കും അസത്തു...."
"എന്തിനാ ഇങ്ങനെ ഒരു കാര്യോം ഇല്ലാണ്ട് പാവം ചേച്ചിയെ വഴക്ക് പറയുന്നേ" എന്ന് ഞാൻ ഞങ്ങടെ അടുത്ത് ഇരുന്നു ഓല മെടഞ്ഞു ഇരുന്ന അമ്മമ്മയോട് ചോയിച്ചപ്പോ "നീ അറിയാൻ പ്രായം ആയില്ല എന്ന്," കൊലപാതക കുറ്റം ചെയ്ത പ്രതിയോട് പറയും പോലെ ഒരു ഉത്തരം.... പിന്നെ ചോയിക്കാനും പോയില്ല.... ദേഷ്യപെട്ടു അങ്ങനെ പറഞ്ഞോണ്ട് ഡിങ്കന്റെ കുറച്ചു മന്ത്രം ചൊല്ലി ഭസ്മം എടുത്തു എറിഞ്ഞു അമ്മമ്മ "അടുത്ത ജന്മം കൊരങ്ങായി മാറട്ടെ എന്ന് പറഞ്ഞു,"
മറുപടി: &%$@%@%@&@@&%$#@%@%@%@$#&@.... ഇപ്പോ ഓർക്കുമ്പോ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് ഒക്കെ എന്ത് അതിന്റെ മുന്നിൽ......
ന്റെ ചെറുപ്പത്തില് പ്രധാനം ആയി കളിക്കുന്നത് അമ്പലം പൂജാരി കളി ഒക്കെ ആയിരുന്നു.... ചളിമണ്ണ് കുറിയും, ഇലയിലെ അർച്ചന എഴുത്തും, കപ്പ പുഴുങ്ങുമ്പോ ഉണ്ടാക്കുന്ന പുളി മുളക് ഇട്ട ഒരു കൂട്ടം കറി പ്രസാദം ആയി കൊടുക്കുന്നത് ഇപ്പ ഉള്ള പിള്ളേർക്ക് എന്തുവാണെന്ന് അറിയോ..... അല്ല പത്തു 12 വയസിൽ മ്മള് മണ്ണ് വാരി കുറി ഇട്ട് കളിക്കുമ്പോ, ഇപ്പോ ഉള്ള പിള്ളേർ ഓരോ തരം മണ്ണ് ഏത് സ്ഥലത്തെ ആണെന്ന് വരെ പറയുന്നു....... അതാണ് വ്യത്യാസം...
അതൊക്കെ പോട്ടെ, പറഞ്ഞു വന്നതിലെക്ക് വരാ, അമ്പലം പ്രതിഷ്ഠ ഒക്കെ എതിർത്തു നടന്നിരുന്ന ഒരു കൂട്ടാരി അന്ന് എനിക്കു ഉണ്ടായിരുന്നു... മ്മടെ പൂജ കാണുമ്പോ തന്നെ പുച്ഛിച്ചു തള്ളും ആ 10d....
ഞാൻ ആണേൽ ഭക്തിയുടെ കൊടുമുടിയിലും, കുറ്റം പറയുന്ന എല്ലാരേയും ആട്ടാൻ പുഴു തൊട്ട് കാണ്ടാമൃഗമായി വരെ മാറട്ടെ എന്ന് ശപിച്ചു തള്ളും.... മെയിൻ പൂജാരിണി ആണല്ലോ....
ഇങ്ങനെ ഒരീസം പൂജ ആയി നിന്നപ്പോൾ ഇതിൽ വിശ്വാസം ഇല്ലാത്ത ആ കൂട്ടുകാരി വന്നു ഇതൊക്കെ നോക്കി tvയിൽ റിപ്പോർട്ട് ചെയ്യുക ആണെന്ന് ഉള്ള രീതിയിൽ കയ്യിൽ കിട്ടിയ കവിളി മടൽ എടുത്തു മൈക്ക് പോലെ വച്ചു സംസാരം..... വഴിപാടിന്റെ പേരിൽ ആൾക്കാരിൽ നിന്ന് 2 രൂപ വച്ചു മേടിക്കുന്നു എന്ന് ആ 10d ഖോര ഖോര പറയുന്നു..... കാര്യം 2 rs അന്നത്തെ വല്യ തുക ആണേലും ഞാൻ കുത്തി ഇരുന്നു പൂജ നടത്തിയിട്ടല്ലേ തൊഴാൻ വരുന്ന പൊടി കുപ്പികൾ അവർക്ക് മിട്ടായി മേടിക്കാൻ കിട്ടുന്ന കാശ് ഇട്ടേച്ചു പോകുന്നെ.....
ഓരോന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോ ഞാൻ പെട്ടെന്ന് പറഞ്ഞു "ദൈവം നിന്നോട് കോപിച്ചിരിക്കുന്നു നിനക്ക് രണ്ടൂസം സുഖമില്ലാതെ കിടക്കും."
ആയിക്കോട്ടെ എന്ന് പറഞ്ഞു പോകാൻ ലവൾ തിരിഞ്ഞപ്പോ ലവളുടെ പിറകിൽ, പാവാടയിൽ ഒരു ചോപ്പ് അടയാളം, എന്തോന്നാ എന്ന് ചോയിച്ചു അടുത്തേക്ക് ചെന്ന്.... ലവളും ഒന്ന് ഞെട്ടി, ഞെട്ടൽ മനസിലാക്കിയ ഞാൻ "ദൈവകോപം ആണ്, പൂജ ചെയ്തത് കളിയാക്കീപ്പോ ഞാൻ പറഞ്ഞോ, ഒന്നും പറയരുത് എന്ന്... അനുഭവിച്ചോ, നിനക്ക് കുണ്ടിയിൽ ക്യാൻസർ ആയിരിക്കും...(അന്ന് എനിക്കു അറിയാവുന്ന ഏറ്റവും വല്യ അസുഖം)കണ്ണീച്ചോര ഇല്ലാണ്ട് ഞാൻ പറഞ്ഞു കൊണ്ടേ ഇരുന്നു..... വല്ല കുങ്കുമം ആണെന്നാണ് പൂജാരിണി ആയ എന്റെ ഇളം മനസ്സിൽ... "കുണ്ടിയിൽ കാൻസർ പുഴു വരും മുന്നെ ഉള്ള ആദ്യപടി ആണ് #രത്തം കാണുന്നെ, ".... ഇതൂടി കേട്ടപ്പോ കൂട്ടത്തിലെ ധൈര്യശാലി ആയ അവൾ ചക്ക വെട്ടി ഇട്ട പോലെ നിലത്തു.... അവളുടെ വീടിന്റെ മുന്നില് വച്ചാണല്ലോ ദേവ്യേ ഞാൻ ഈ കണ്ട തെണ്ടിത്തരം ഒക്കെ പറഞ്ഞത് എന്നോർത്തപ്പോ എന്റെ ചങ്കിൽ ഒരു ചുറ്റിക വച്ചു ഇടിക്കുന്ന പോലെ നെഞ്ചിടി ആയി.... എടിയേ, ചേച്ചിയെ എന്നൊക്കെ വിളി അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു..... ബഹളം കേട്ടാകണം അകത്തൂന്ന് ആള് വന്നു ചക്കയെ ശേ കൂട്ടുകാരിയെ പൊക്കി അകത്തു കൊണ്ട് പോയി.....
പിന്നെ ഒരു ബഹളം ആയിരുന്നു #ജഡ്ഡു, #ലിലേബി ഹോ മധുരം കൊണ്ട് ആഘോഷം.... കൊള്ളാല്ലോ കുണ്ടീമേ #രത്തം കണ്ടാൽ ഇതൊക്കെ കിട്ടുവോ എന്നാ പിന്നെ എനിക്കും പെട്ടന്ന് കുണ്ടീമേ രത്തം കാണാൻ ചിരട്ട ഗണപതിക്ക് മുന്നില് മുട്ടിപ്പായി പ്രാർത്ഥിച്ചു.....😐
കുറച്ചു നാളുകൾ കൊണ്ട് തന്നെ എനിക്കും കിട്ടി ജഡ്ഡു ലിലേബി ഒക്കെ.....
വളർന്നപ്പോ എന്റേം ആ കൂട്ടുകാരിയുടേം സ്വഭാവത്തില് വ്യത്യാസം വന്നു.... ദൈവങ്ങളെ ട്രോളുന്ന picല് ലവൾ angry reaction കൊടുക്കുന്നു ഞാൻ haha ഇമോജിയും.....
കാലങ്ങൾക്ക് ഇപ്പുറം കൊച്ചിനേം കൊണ്ട് കടയിൽ പോയപ്പോ, അമ്പലപ്പറമ്പ് പോലെ കിടന്നിരുന്ന നാപ്കിൻസ് സെക്ഷനിൽ ദേ അമ്മയുടെ പാമ്പർ എന്ന് വിളിച്ചു പറഞ്ഞത് കേൾക്കേണ്ടി വന്ന ഒരു ജുവതിയുടെ കദന കഥകൾ ഇനീം തുടരും.... തുടരണോ ......?